ചെെനയ്ക്കെതിരെ വീണ്ടും അമേരിക്ക; വിസ തട്ടിപ്പ് ആരോപിച്ച് മൂന്ന് ചെെനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു

US arrests three Chinese nationals for visa fraud

വിസ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മൂന്ന് ചെെനീസ് പൗരന്മാരെ യുഎസ് അറസ്റ്റ് ചെയ്തു. ചെെനീസ് സായുധസേനകളിലെ അംഗത്വം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ആര്‍മി ഗവേഷകരെ യുഎസ്സിലേയ്ക്ക് എത്തിക്കാനുള്ള ചൈനയുടെ ഗൂഢ പദ്ധതിയുടെ ഭാഗമാണിതെന്ന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. എഫ്ബിഐ ആണ് അറസ്റ്റ് ഇവരെ ചെയ്തത്.

ചെെനീസ് സെെന്യവുമായി രഹസ്യ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ  എഫ്‌ബിഐ ഏജൻ്റുമാർ ചോദ്യം ചെയ്യുന്നുണ്ട്. യുഎസിലെ 25 നഗരങ്ങളിലായാണ് ചോദ്യം ചെയ്യുന്നത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ സൈന്യവുമായുള്ള ബന്ധം മറച്ചുവച്ച് ഗവേഷക വിസകള്‍ക്ക് അപേക്ഷിക്കുന്നുണ്ടെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെൻ്റ് അറ്റോണിയായ ജോൺ സി ഡെമേർസ് ആരോപിച്ചു. ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള ചൈനീസ് കോണ്‍സുലേറ്റ് 72 മണിക്കൂറിനകം അടയ്ക്കാനും യുഎസ് ഗവണ്‍മെൻ്റ് ഉത്തരവിട്ടിട്ടുണ്ട്. 

content highlights: US arrests three Chinese nationals for visa fraud