ചെെനീസ് വീഡിയോ ആപ്പായ ടിക് ടോക് അമേരിക്കയിൽ നിരോധിക്കുന്നു. 45 ദിവസത്തിനുള്ളിൽ അമേരിക്കയിലെ ടിക് ടോകിൻ്റെ പ്രവർത്തനം മറ്റൊരു കമ്പനിയ്ക്ക് കെെമാറിയില്ലെങ്കിൽ നിരോധനം നിലവിൽ വരും. നിരോധനം പ്രാബല്യത്തിൽ വരാനുള്ള ഉത്തരവിൽ ഡോണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഉത്തരവ് നിലവിൽ വന്നശേഷം അമേരിക്കയിലെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ടികോ ടോകിൻ്റെ ഉടമസ്ഥരായ ബെെറ്റ് ഡാൻസുമായി ഒരു ഇടപാടും നടത്താൻ സാധിക്കില്ല.
രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നതിനാലാണ് ചെെനീസ് അപ്പായ ടിക് ടോകിനെതിരെ നടപടിയെടുത്തതെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ കമ്പനി ശേഖരിക്കുന്ന വിവരങ്ങൾ ചെെനീസ് സർക്കാരിന് നൽകുന്നുവെന്നുള്ള അമേരിക്കയുടെ ആരോപണം ടിക് ടോക് നിഷേധിച്ചു. ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ടിക് ടോക് ഉപയോഗിക്കുന്നതിന് നിരോധനം നേരത്തെ തന്നെ അമേരിക്ക ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പൂർണമായി നിർരോധിക്കാനാണ് ഒരുങ്ങുന്നത്. ടിക് ടോക് വാങ്ങാനുള്ള നീക്കവുമായി മെെക്രോസോഫ്റ്റ് രംഗത്തുവന്നിട്ടുണ്ട്. സെപ്റ്റംബർ 15ന് മുമ്പ് ഈ കരാർ നടപ്പാക്കുമെന്ന് ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.
content highlights: Donald Trump imposes US ban on TikTok in 45 days