പുതിയ ദേശിയ വിദ്യാഭ്യാസ നയം വെല്ലുവിളിയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അതേ സമയം പുതിയ വിദ്യാഭ്യാസ നയം ഭാവി തലമുറക്ക് ഉപയോഗപ്രദമാകുമെന്നും മോദി അഭിപ്രായപെട്ടു. ഒരു രാജ്യം ഒരു വിദ്യാഭ്യാസ നയം വ്യക്തമായിരിക്കണം. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും പ്രധാന മന്ത്രി ആഹ്വാനം ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷനും(യുജിസി) ചേർന്ന് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസത്തിലെ പരിവർത്തന പരിഷ്കാരങ്ങളെ കുറിച്ചുള്ള കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പ്രധാന മന്ത്രിയുടെ പ്രസംഗം.
30 വർഷത്തിനു ശേഷമാണ് പുതിയ വിദ്യാഭ്യാസ നയം കൊണ്ടു വരുന്നതെന്നും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്തിയെന്നും, ഇത് രാജ്യത്തിൻ്റെ ഭാവിക്ക് വേണ്ടിയാണെന്നും അദ്ധേഹം പറഞ്ഞു. പുതിയ വിദ്യഭ്യാസ നയത്തെ കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. എല്ലാ സംസ്ഥാനങ്ങളും പുതിയ നയം നടപ്പാക്കണമെന്ന് അദ്ധേഹം പറഞ്ഞു.
കുട്ടികളിൽ മാനസിക വികാസം വർദ്ദിപ്പിക്കുന്ന ഒരു സിലബസ് മാത്രമേ ഉണ്ടാകൂ എന്നും നിർദേശിച്ചു. രാഷ്ട്രനിർമ്മാണത്തിൽ പുതിയ വിദ്യാഭ്യാസ സമ്പ്രദായം പ്രധാന പങ്ക് വഹിക്കുമെന്നും പ്രധാന മന്ത്രി മോദി വ്യക്തമാക്കി.
Content Highlights; narendra modhi speech on new natioanl education policy