ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ സുപ്രധാനമായ വിധി പുറപ്പെടുവിച്ച് സുപ്രിം കോടതി. ഹിന്ദു കുടുംബങ്ങളുടെ പാരമ്പര്യ സ്വത്തിൽ മകനെ പോലെതന്നെ മകൾക്കും തുല്യ അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
പെൺമക്കൾക്ക് ആൺമക്കളെ പോലെതന്നെ തുല്യ അവകാശം നൽകണം. മകൾ ജീവിതകാലം മുഴുവൻ സ്നേഹനിധിയായ മകളായി തുടരണം. മകൾ എന്നും തുല്യ അവകാശിയായി തുടരും. ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. 1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്തു.
2005 ലെ ഭേദഗതി നിലവിൽ വന്ന സമയത്ത് അച്ഛൻ ജീവിച്ചിരുന്നോ ഇല്ലയോ എന്നത് വിഷയമല്ലായിരുന്നു. ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന നൽകിയിരുന്നു. സുപ്രിം കോടതി ഈ നിയമ ഭേദഗതിയാണ് അംഗീകരിച്ചത്. നിയമത്തിന് മുൻകാല പ്രാബല്യം നൽകിയിരിക്കുകയാണ് സുപ്രിം കോടതി.
content highlights: Daughters Have Coparcenery Rights Even If Their Father Was Not Alive When Hindu Succession (Amendment) Act, 2005 Came Into Force: SC