കൊവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യം; ആദ്യ ഡോസ് പുടിന്റെ മകള്‍ക്ക്

മോസ്‌കോ: കൊവിഡിനെതിരെ ലോകത്ത് ആദ്യമായി പുറത്തിറക്കിയ വാക്സിന്‍ റഷ്യയില്‍ മനുഷ്യര്‍ക്ക് നല്‍കി. കൊറോണ വാക്സിന്‍ വാക്സില്‍ ലഭിച്ചവരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ മകളും വാക്സിന്‍ സ്വീകരിച്ചു.

ലോകമെമ്പാടും വിവിധ രാജ്യങ്ങളാണ് കൊവിഡ് വാക്‌സിന്‍ പരിശ്രമത്തില്‍ മുന്നോട്ട് പൊയ്‌ക്കോണ്ടിരിക്കുന്നത്. ഓഗസ്റ്റ് 12ന് വാക്‌സിന്‍ പ്രഖ്യാപനം നടത്താമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും നേരത്തെ പ്രഖ്യാപനം നടത്തുകയായിരുന്നു.

എന്നാല്‍, വളരെ പെട്ടെന്നുളള കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ വലിയ ആശങ്കയാണ് ലോകാരോഗ്യ സംഘടനയടക്കം പ്രകടിപ്പിക്കുന്നത്.

Content Highlight: Covid Vaccine founded in Russia