ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയര്‍ത്തി. പതാകയുയര്‍ത്തുന്നതിന് മുമ്പ് സായുധസേന പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
#स्वतंत्रतादिवस के पावन अवसर पर सभी देशवासियों को बहुत-बहुत शुभकामनाएं।
जय हिंद!
Happy Independence Day to all fellow Indians.
Jai Hind!
— Narendra Modi (@narendramodi) August 15, 2020
നിയന്ത്രണങ്ങളുടെ നടുവില്‍ വളരെ ചുരുങ്ങിയ എണ്ണം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. വൈകിട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലും നൂറോളം പേര് മാത്രമേ അതിഥികളായെത്തൂ. ഇവരില്‍ 26 പേര് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൊവിഡ് പോരാളികളാണ്. അതിഥികള്‍ക്ക് ആറടി അകലത്തിലുള്ള സീറ്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
ചടങ്ങില്‍ പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കിയവരെല്ലാം മുന്‍കൂട്ടി ക്വാറന്റൈന് ചെയ്തവരാണ്. കൂടാതെ വിവിധയിടങ്ങളിലായി ഹാന്‍ഡ് സാനിറ്റൈസറുകളും സജ്ജീകരിച്ചിട്ടുണ്ട്.
Content Highlight: India Celebrates 74th Independence Day