സ്വാതന്ത്രദിനത്തിൽ ഇന്ത്യൻ സൈനികർക്ക് ആദരമർപ്പിച്ച് പുതിയ ഇമോജിയുമായി ട്വിറ്റർ

independence day twitter honors to indian soldiers with dedicated emoji

സ്വാതന്ത്രദിനാഘോഷത്തിൽ ഇന്ത്യൻ സായുധ സേനകൾക്ക് ആദരം അർപ്പിച്ച് ദേശിയ യുദ്ധ സ്മാരകത്തിൻ്റെ മാതൃകയിൽ പ്രത്യേകം രൂപ കൽപ്പന ചെയ്ത ഇമോജി അവതരിപ്പിച്ച് ട്വിറ്റർ. സൈനികരുടെ ജീവന് ആദരമർപ്പിച്ചു കൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിൻ്റെ #SaluteTheSoldier സംരഭത്തിനും ട്വിറ്റർ പിന്തുണ നൽകുന്നുണ്ട്. കൂടാതെ നാഷ്ണൽ വാർ മെമ്മോറിയൽ എന്ന പേരിൽ ഒരു ട്വിറ്റർ അക്കൗണ്ടും പ്രതിരോധ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

TWITTER

പുതിയ ഇമോജി ഓഗസ്റ്റ് 18 വരെ ലഭ്യമാകും. ഇംഗ്ലീഷ്,ഹിന്ദി, ഉർദു, കന്നഡ, പഞ്ചാബി, മറാത്തി, മലയാളം, ബംഗാളി, തെലുങ്ക്, ഗുജറാത്തി, ഒറിയ എന്നീ ഭാഷകളിൽ സ്വാതന്ത്രദിനം എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്യുമ്പോൾ ഈ ഇമോജി ലഭ്യമാകും. #IndiaIndependenceDay, #SaluteTheSoldier, #IDay2020, #NationalWarMemorial എന്നിവയ്ക്കൊപ്പവും ഈ ഇമോജി പ്രത്യക്ഷപെടും. ഇത് ആറാം തവണയാണ് സ്വാതന്ത ദിനാഘോഷത്തോടനുബന്ധിച്ച് ട്വിറ്റർ പ്രത്യേക ഇമോജി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അശോക ചക്രം, ചെങ്കോട്ട, ഇന്ത്യൻ ദേശിയ പതാക തുടങ്ങിയവയാണ് ഇമോജിയായി അവതരിപ്പിച്ചിരുന്നത്.

Content Highlights; independence day twitter honors to indian soldiers with dedicated emoji