ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നടൻ്റെ കുടുംബ വക്കീൽ അഡ്വ. വികാസ് സിംഗ് രംഗത്തുവന്നു. സുശാന്തിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ ഇല്ലെന്ന് വികാസ് സിംഗ് ചൂണ്ടിക്കാണിച്ചു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണസമയം രേഖപ്പെടുത്തിയിട്ടില്ല. സുശാന്തിൻ്റേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് കണ്ടെത്താൻ മരണസമയം നിർണായകമാണ്. ഇക്കാര്യത്തിൽ മുംബൈ പൊലീസും, പോസ്റ്റുമോർട്ടം നടന്ന ആശുപത്രിയും മറുപടി പറണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. ജൂൺ പതിനാലിനാണ് ബാന്ദ്രയിലെ ഫ്ളാറ്റിൽ നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട എഫ്ഐആർ ഇതുവരെ മുംബെെ പൊലീസ് സമർപ്പിച്ചിട്ടില്ലെന്ന് ബിഹാർ സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മഹാരാഷ്ട്ര സർക്കാർ നൽകുന്നില്ലെന്നാണ് ആരോപണം.
content highlights: Time of death not mentioned in Sushant Singh Rajput’s autopsy report: Family’s lawyer