അദ്ദേഹത്തിൻ്റെ മകനായതിൽ അഭിമാനിക്കുന്നു; രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് രാഹുൽ

Incredibly lucky and proud to have Rajiv Gandhi as my father: Rahul

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 76ാം ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് രാഹുൽ ഗാന്ധി. അദ്ദേഹത്തെ പിതാവായി ലഭിച്ചത് തൻ്റെ ഭാഗ്യമാണെന്നും മകനായി ജനിച്ചതിൽ അഭിമാനിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. അന്നും ഇന്നും അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും രാഹുൽ പറഞ്ഞു.

കാലത്തേക്കാൾ വളരെ മുമ്പിൽ സഞ്ചരിച്ചിരുന്ന ആളായിരുന്നു രാജീവ് ഗാന്ധിയെന്നും എല്ലാറ്റിനുമുപരിയായി അദ്ദേഹം അനുകമ്പയും സ്റ്റേഹവുമുള്ള മനുഷ്യനായിരുന്നുവെന്നും രാഹുൽ പറഞ്ഞു. രാജീവ് ഗാന്ധിയുടെ ജന്മദിനവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു.

 

പ്രധാനമന്ത്രിയായ ഇന്തിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1984ൽ രാജീവ് ഗാന്ധി കോൺഗ്രസിൻ്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. പിന്നീട് 44മത്തെ വയസിൽ  ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയായി അദ്ദേഹം അധികാരത്തിലേറി. 1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് നടന്ന ബോംബാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു.

content highlights: Incredibly lucky and proud to have Rajiv Gandhi as my father: Rahul