കൊവിഡ് വാക്സിൻ നിർമിക്കാൻ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ

Russia Looking For Partnership With India For Producing COVID-19 Vaccine: Official

റഷ്യയുടെ ‘സ്പുട്നിക് 5’ ൻ്റെ നിർമാണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രീവ് ആണ് വാർത്താ സമ്മേളനത്തിലൂടെ ഈക്കാര്യം അറിയിച്ചത്. കൊവിഡ് വാക്സിൻ നിർമാണം വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയ ആണെന്നും വൻതോതിൽ വാക്സിൻ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ദിമിത്രീവ് പറഞ്ഞു. വാക്സിൻ നിർമാണത്തിൽ പങ്കാളിയാവാൻ നിരവധി രാജ്യങ്ങൾ മുന്നോട്ട് വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് റഷ്യയ്ക്ക് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിനെന്ന് റഷ്യ അവകാശപ്പെടുന്ന ‘സ്പുടിനിക് 5’  ഫലപ്രദമാണെന്ന് പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ലോകത്തെ അറിയിച്ചിരുന്നു. ഗാമലേയ ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഡ് വാക്സിൻ കണ്ടെത്തിയിരിക്കുന്നത്. വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിനായി 20,000 ആളുകളെയാണ് റഷ്യ ക്രമീകരിച്ചിരിക്കുന്നത്. വാക്സിൻ്റെ ക്ലിനിക്കൽ ട്രയലുകൾ റഷ്യക്ക് പുറമെ യുഎഇയിലും ബ്രസീലിലും ഇന്ത്യയിലും സൌദി അറേബ്യയിലും നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ കൊവിഡ് വാക്സിൻ 40,000 പേരിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് റഷ്യ. 

content highlights: Russia Looking For Partnership With India For Producing COVID-19 Vaccine: Official