മഹാരാഷ്ട്രാ സർക്കാരിനെതിരെ സുപ്രീം കോടതി; മാളുകൾ മാത്രം തുറക്കുകയും ക്ഷേത്രങ്ങൾ അടച്ചിടുകയും ചെയ്യുന്നത് ശരിയല്ല

SC allows 3 Jain Temples in Mumbai to open

മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് ഭീഷണി ഉയർത്തുന്ന രീതി ശരിയല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. ജെെന ക്ഷേത്രം വാർഷിക ഉത്സവത്തിനായി തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മാളുകളും മറ്റും തുറക്കാൻ അനുവദിക്കുകയും ക്ഷേത്രങ്ങൾ മാത്രം അടച്ചിടുകയും ചെയ്യുന്ന മഹാരാഷ്ട്ര സർക്കാരിൻ്റെ നടപടിയെ കോടതി വിമർശിച്ചു. 

സാമ്പത്തിക ലാഭം മാത്രം കണ്ടുകൊണ്ടാണ് സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ഒപ്പം മുംബെെയിലെ മൂന്ന് ജെെന ക്ഷേത്രങ്ങൾക്ക് വാർഷിക ഉത്സവത്തിനായി തുറക്കാൻ സുപ്രീം കോടതി അനുമതി നൽകി. എന്നാൽ ഗണേശ ചതുർഥി അടക്കം ആയിരങ്ങൾ എത്തുന്ന മറ്റ് ആഘോഷങ്ങൾക്ക് ഉത്തരവ് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. 

content highlights: SC allows 3 Jain Temples in Mumbai to open