ടിപ്പു സുൽത്താനെ മണ്ണിന്റെ പുത്രനെന്ന് പുകഴ്ത്തി ബിജെപി നേതാവ്

Karnataka BJP Leader Calls Tipu Sultan

മൈസൂർ രാജാവിയിരുന്ന ടിപ്പു സുൽത്താനെ മണ്ണിന്റെ മകനെന്ന് പുകഴ്ത്തി ബിജെപി നേതാവ്. കർണാടക നിയമ നിർമ്മാണ കൌൺസിൽ അംഗം എ.എച്ച് വിശ്വനാഥാണ് ടിപ്പുവിനെ കന്നട മണ്ണിലെ സ്വാതന്ത്ര സമര വീരനായകനായ സൊങ്കാള്ളി രായണ്ണയോട് ഉപമിച്ചത്. ടിപ്പു സുൽത്താൻ ഒരു പാർട്ടിയുടേയും മതത്തിന്റെയും ജാതിയുടേയും ആളല്ല. അദ്ദേഹം ഈ മണ്ണിന്റെ മകനാണ് ഏതെങ്കിലും മതത്തിലേക്ക് ചുരുക്കരുതെന്നും വിശ്വനാഥ് പറഞ്ഞു. ടിപ്പു സുൽത്താൻ വിഷയത്തിൽ കർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ തുറന്ന പോരിലാണ്.

2013 ൽ സിദ്ദരാമ്മയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കെ ടിപ്പു ജയന്തി കന്നട സാംസ്കാരിക വകുപ്പിന് കീഴിൽ ഔദ്യോഗിക ആഘോഷമായി സംഘടിപ്പിച്ചിരുന്നു. ടിപ്പു സുൽത്താനെ സ്വാതന്ത്ര സമര സേനാനിയായി കോൺഗ്രസ് കണക്കാക്കുമ്പോൾ ടിപ്പു ദേശ ദ്രോഹിയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.കുട്ടികൾ ടിപ്പു സുൽത്താൻ, മഹാത്മഗാന്ധി എന്നിവരെ കുറിച്ച് പഠിക്കണം അത് അവരിൽ രാജ്യാഭിമാനമുയർത്തുമെന്നായിന്നു കർണാടകയിലെ അഞ്ചാം ക്ലാസ് പാഠ പുസ്തകത്തിൽ നിന്നും ടിപ്പുവിനെ കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതു സംബന്ധിച്ചുള്ള ചോദ്യത്തിനു വിശ്വനാഥൻ മറുപടി നൽകിയത്.

2019 ൽ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയപ്പോഴായിരുന്നു ടിപ്പു ജയന്തി റദ്ദാക്കിയത്. പിന്നീടാണ് പാഠഭാഗങ്ങൾ സ്കൂൾ പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചത്. ടിപ്പുവിനെതിരായ പ്രചാരണം ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

Content Highlights; Karnataka BJP Leader Calls Tipu Sultan “Son Of Soil”