മുഹറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി

supreme Court Refuses Permission For Muharram Processions

കൊവിഡ് സാഹചര്യമായതിനാൽ മുഹറം ഘോഷയാത്രക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചു. ഘോഷയാത്രകൾ നടത്തിയാൽ കൊറോണ വെെറസ് പടർത്തി എന്ന് പറഞ്ഞ് ഒരു പ്രത്യേക സമുദായത്തിനെതിരെ ആക്രമണം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ഇത്തരം ഒരു സ്ഥിതി ഉണ്ടാവാൻ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുഹറം ജാഥകളനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സ്വദേശി സയദ് കാൽബി ജവാദ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

ഒഡീഷയിലെ പുരിയിൽ രഥയാത്ര നടത്താൻ സുപ്രീം കോടതി അനുമതി നൽകിയത് ജവാദ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മുംബെെയിലെ ജെെന ക്ഷേത്രങ്ങളിലും പുരിയിലും ഒരു പ്രത്യേക സ്ഥലത്താണ് ഇളവ് അനുവദിച്ചതെന്ന് കോടതി പറഞ്ഞു.  എന്നാൽ മുഹറം ഘോഷയാത്ര രാജ്യവ്യാപകമായി നടത്താനാണ് ഹർജിക്കാർ ആവശ്യപ്പെട്ടതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലക്നൌവിൽ മാത്രമാണ് ഘോഷയാത്ര നടത്തേണ്ടതെങ്കിൽ അലഹബാദ് ഹെെക്കോടതിയെ സമിപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.  

content highlights: supreme Court Refuses Permission For Muharram Processions