മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കാൾ. കർണാടകയിലെ ഛിക്കബല്ലപുർ ജില്ലയിലാണ് സംഭവം. കര്‍ണാടക ശിശു ക്ഷേമ വകുപ്പ് ഇടപെട്ട് പിന്നീട് കുട്ടിയെ മോചിപ്പിച്ചു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ വിറ്റ് കിട്ടിയ പണത്തില്‍, 50,000 രൂപയ്ക്ക് ബൈക്കും 15,000രൂപയ്ക്ക് ഒരു മൊബൈല്‍ ഫോണും യുവാവ് വാങ്ങി.
യുവാവിന്റെ പെട്ടെന്നുള്ള ആഢംബര ജീവിതം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ കുഞ്ഞ് വീട്ടിലില്ലെന്ന് മനസ്സിലാക്കി ശിശു ക്ഷേമ സമിതിയെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റതായി തെളിഞ്ഞതും മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതും.
ജില്ലയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. തന്നെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് കുഞ്ഞിനെ വില്ക്കാന് സമ്മതം നല്‍കേണ്ടി വന്നതെന്നാണ് അമ്മയുടെ മൊഴി. കുഞ്ഞിനെ തിരിച്ച് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights; Karnataka: Labourer sells 3-month-old daughter for Rs 1 lakh, buys motorcycle & mobile phone