കോട്ടയം: രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ ജോസഫ് വിഭാഗത്തിലേക്ക് പോയവരോട് തിരിച്ച് വരാന്‍ ആവശ്യപ്പെട്ട് ജോസ് കെ. മാണി. രണ്ടില ചിഹ്നം ഔദ്യോഗികമായി ജോസ് കെ. മാണിക്ക് തന്നെയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെയാണ് കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പ് പുതിയ രാഷ്ട്രീയ പോരിന് വേദിയായത്.
പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിക്കുകയും, എന്നാല്‍ ജോസഫ് പക്ഷത്തേക്ക് പോകുകയും ചെയ്തവരെ തിരിച്ച് വരാത്ത പക്ഷം അയോഗ്യരാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ജോസ് കെ. മാണി അറിയിച്ചത്.
എന്നാല്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്കെതിരെ സ്റ്റേ വാങ്ങാനൊരുങ്ങുകയാണ് പി. ജെ. ജോസഫ്. ജോസ് കെ. മാണിയെ യുഡിഎഫില്‍ നിന്നു തന്നെ പുറത്താക്കാനുള്ള ശ്രമം തുടരുന്നതിനിടെയായിരുന്നു കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റെ വിധി.
ജോസഫ് പക്ഷത്തേക്ക് പോയവര്‍ മടങ്ങിയെത്താത്ത പക്ഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് ജോസ് കെ. മാണി കക്ഷികള്‍ക്ക് നല്‍കിയിരിക്കുന്നത്.
Content Highlights: Kerala Congress political crisis, Jose K Mani may disqualify P J joseph group








