പത്തനംതിട്ട: പത്തനംതിട്ടയില്‍ ആംബുലന്‍സില്‍ വെച്ച് കൊവിഡ് സ്ഥിരീകരിച്ച യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചെയര്‍പേഴ്‌സണ്‍ പത്തനംതിട്ട എസ് പിയോട് ആവശ്യപ്പെട്ടു.
അതേസമയം, സംഭവം ആസൂത്രിതമാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പെണ്‍കുട്ടി തനിച്ചുള്ള സാഹചര്യമുണ്ടാക്കാന്‍ വേണ്ടി പ്രതി കൂടുതല്‍ ദൂരം സഞ്ചരിച്ചാണ് പെണ്‍കുട്ടിയെ പന്തളത്തേക്ക് എത്തിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് യുവതി പീഡന വിവരം തുറന്നു പറയുന്നത്.
കൊവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക കൂടി ആംബുലന്‍സില്‍ ഒപ്പമുണ്ടാകണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ആറന്മുളയില്‍ യുവതിയെ ഡ്രൈവര്‍ക്കൊപ്പം ഒറ്റക്ക് അയച്ചത്. ഇതില്‍ ആരോഗ്യ വകുപ്പിന് വന്‍ വീഴ്ച്ച സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ നൗഫല്‍ ക്രിമിനല്‍ കേസിലെ പ്രതിയായിരുന്നുവെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞു. 2018 ല്‍ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നുവെന്നും ഇതിന് ശേഷമാണ് ഇയാള്‍ 108 ആംബുലന്‍സില്‍ ഡ്രൈവറായതെന്നും എസ് പി വിശദീകരിച്ചു. പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പുറമേ ലൈസന്‍സും റദ്ദാക്കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
Content Highlight: Women Commission take case by-self on ambulance driver raped Covid patient