വ്യവസായമന്ത്രി ഇ പി ജയരാജിന് കൊവിഡ് സ്ഥിരീകരിച്ചു. തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മന്ത്രിയെയും ഭാര്യയെയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ പി ജയരാജൻ. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടെയും പരിശോധനാഫലം നെഗറ്റീവാണ്.
Content Highlights; minister e p jayarajan covid test positive