നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട്ടുനിന്നും 1.84 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. കേസിൽ പ്രതികളായ ടി.കെ ഫായിസ്, അഷ്റഫ് കല്ലുങ്കൽ, വെെ.എം സുബെെർ, അബ്ദുൾ റഹീം എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. മുഖ്യപ്രതിയായ ടി.കെ ഫായിസിൻ്റെ ഭാര്യ പി.സി ശബ്നയുടെ വടകരയിലെ വീടും കണ്ടുകെട്ടിയിട്ടുണ്ട്.
ED attaches a residential house, an apartment, land and Fixed Deposit in Kozhikode totaling to Rs. 1.84 crores under PMLA in a #goldsmuggling case.
— ED (@dir_ed) September 11, 2020
ട്വിറ്ററിലൂടെയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഈക്കാര്യം അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കണ്ടുകെട്ടിയത്. ഒരു വീട്, ഫ്ലാറ്റ്, സ്ഥിരിനിക്ഷേപം, ഭൂമി എന്നിവ ഉൾപ്പെടെയുള്ള വസ്തുവകകളാണ് പിടിച്ചെടുത്തിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്തിയതിന് 2013 സെപ്റ്റംബർ 19ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി.
content highlights: gold smuggling case, ED confiscated 1.84 crores worth property in Kozhikode