കെ.ടി ജലീലിന്റെ നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കൊച്ചി: യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ നാല് മണിക്കൂര്‍ നീണ്ട കൊച്ചി എന്‍ഐഎ കോടതിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നതിനാല്‍, പ്രതിഷേധക്കാരെ നീക്കിയ ശേഷം മാത്രമേ മന്ത്രിയെ പുറത്തേക്ക് കൊമ്ടുവരൂ. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മന്ത്രിയെ മൊഴി വായിച്ച് കേള്‍പ്പിച്ച് ഒപ്പിട്ട് വാങ്ങും.

അതീവ രഹസ്യമായി പുലര്‍ച്ചെ തന്നെ മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തുകയായിരുന്നു. എന്നാല്‍, മന്ത്രിയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് മാധ്യമങ്ങള്‍ നേരത്തെ തന്നെ ഓഫീസിന് മുന്നില്‍ വിന്യസിച്ചിരുന്നു.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരടക്കം ആരും പുറത്തേക്ക് വന്നിട്ടില്ല. അവസാനഘട്ട നടപടിക്രമാങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നാണ് വിവരം.

Content Highlight: NIA Interrogation procedures are over