സൗദിയില്‍ ഇനി സ്ത്രീയ്ക്കും പുരുഷനും ഒരേ വേതനം; ലിംഗ വേതന വ്യത്യാസം നിർത്തലാക്കി രാജ്യം

Saudi Arabia looks to close the gender pay gap

ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നൽകുന്ന രീതിയ്ക്ക് വിലക്കേർപ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. പ്രായം, ലിംഗവ്യത്യാസം, വെെകല്യം, മറ്റേതെങ്കിലും തരത്തിലുള്ള വിവേചനം എന്നിവയുടെ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നതും ജോലി സ്ഥലത്തെ വിവേചനത്തിൽ നിന്നും തൊഴിലുടമകളെ വിലക്കുന്നതുമായ പുതിയ നിയമമാണ് സൗദി നടപ്പാക്കുന്നത്. ജീവനക്കാരുടെ ഇടയിൽ ലിംഗാധിഷ്ടിത വിവേചനമില്ലെന്ന് ഉറപ്പാക്കുന്നതാണ് പുതിയ ഉത്തരവെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ സൗദിയില്‍ വർഷങ്ങളായി ഉയർന്നുവന്ന ആവശ്യത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്. നേരത്തെ സൗദിയിലെ വനിത കൗണ്‍സില്‍ അംഗങ്ങളും  സ്വകാര്യ മേഖലയിൽ വേതന വ്യവസ്ഥയിൽ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പുരുഷ സഹപ്രവർത്തകർ ചെയ്യുന്ന അതേ ജോലിക്ക് 456 ശതമാനം കുറഞ്ഞ ശമ്പളമാണ് സ്ത്രീകൾക്ക് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഷൌറ കൌൺസിലെ വനിത അംഗങ്ങൾ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. 

content highlights: Saudi Arabia looks to close the gender pay gap