ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്ന് മന്ത്രി കെ.ടി ജലീൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജൻസിയും ചോദ്യം ചെയ്തതിനെ തുടർന്ന് മന്ത്രിയുടെ രാജി ആവശ്യപെട്ട് കൊണ്ട് കേരളമാകെ പ്രതിഷേധം കനക്കുകയാണ്.
ഇതിനിടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത പൊതു പ്രവർത്തകന് പടച്ച തമ്പുരാനെ അല്ലാതെ മറ്റാരെയാണ് ഭയപെടാനുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം കുറിച്ചു. എതിരാളികൾക്ക് തന്നെ കൊല്ലാൻ കഴിഞ്ഞേക്കും എന്നാൽ തോൽപ്പിക്കാൻ കഴിയില്ലെന്നും ജലീൽ വ്യക്തമാക്കി.
ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന…
Gepostet von Dr KT Jaleel am Donnerstag, 17. September 2020
Content Highlights; : Minister K.T.Jaleel Facebook Post over the allegations against him