കർണാടക ഉപമുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Karnataka Deputy CM Ashwath Narayan tests positive for Covid-19

കർണാടക ഉപമുഖ്യമന്ത്രി സി.എൻ അശ്വന്ത് നാരായണ് കൊവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 21ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിന് മുൻപായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പരിശോധന നടത്തിയെന്നും റിസർട്ട് പോസിറ്റീവാണെന്നും അദ്ദേഹം തന്നെ അറിയിച്ചു. കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെന്നും ഹോം ഐസൊലേഷനിൽ ആണെന്നും അശ്വന്ത് നാരായൺ അറിയിച്ചു. താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം ക്വാറൻ്റീനിൽ പോകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

 

നിയമസഭ സമ്മേളനത്തിന് എത്തുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തിയിരിക്കണമെന്ന് സർക്കാർ അറിയിച്ചിരുന്നു. നെഗറ്റീവ് ആകുന്നവർക്ക് മാത്രമെ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളു. ഈ ആഴ്ച തന്നെയായിരുന്നു കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമെെയ്ക്കും ഭക്ഷ്യ സിവിൽ സപ്ലെെ മന്ത്രി കെ. ഗോപാലയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. കർണാടക തൊഴിൽ വകുപ്പ് മന്ത്രി എ. ശിവറാം ഹെബ്ബാറിനും ഭാര്യയ്ക്കും രണ്ട് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  

content highlights: Karnataka Deputy CM Ashwath Narayan tests positive for Covid-19