ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി വൻ തോതിൽ കുറഞ്ഞതായി കേന്ദ്രസർക്കാർ

Imports from China decline by 27.63% during April-August 2020: Piyush Goyal

ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വൻ ഇടിവ് സംഭവിച്ചതായി കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഏപ്രിൽ മാസം മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ മാത്രം 27.63 ശതമാനം ഇടിവാണ് രേഖപെടുത്തിയിരിക്കുന്നത്. 21. 58 ബില്യൺ ഡോളർ ഇറക്കുമതിയാണ് ഈ കാലത്ത് നടന്നിട്ടുള്ളത്. ആഗസ്റ്റിൽ 4.98 ബില്യൺ ഡോളറും ജൂലൈയിൽ 5.58 ബില്യൺ ഡോളറുമായിരുന്നു ഇറക്കുമതിയെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.

എന്നാൽ ചൈനയുടെ മോസ്റ്റ് ഫേവേർഡ് നേഷൻ പദവി എടുത്ത് കളയാൻ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ചൈനയുടെ ഇറക്കുമതി കുറയുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ കയറ്റുമതി രംഗത്തിൽ ഏറെ പ്രതീക്ഷയാണുള്ളത്. ഇന്ത്യയുടെ കയറ്റുമതി രംഗം മെച്ചപെടുന്നതായും സെപ്റ്റംബർ മാസം ആദ്യവാരത്തില്‍ൽ മുൻ വർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ പത്ത് ശതമാനം വളർച്ച ഈ ദിവസങ്ങളിലായി നേടിയെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Content Highlights; Imports from China decline by 27.63% during April-August 2020: Piyush Goyal