ബ്രിട്ടണിലെ കൊവിഡ് നിയന്ത്രണങ്ങൾ ആറു മാസത്തേക്കു കൂടി നീട്ടേണ്ടി വരുമെന്ന് പ്രധാന മന്ത്രി ബോറിസ് ജോൺസൺ. സർക്കാർ നിർദേശങ്ങൾ ആളുകൾ ലംഘിച്ചതായും പ്രധാന മന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം ചേരുന്നതിനും മാസ്ക് ധരിക്കാത്തതിനുമുള്ള പിഴ 200 ഡോളറാക്കി ഉയർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ടിൽ പൊതുപരിപാടികളിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുമെന്നും റസ്റ്റോറന്റുകൾ പബ്ബുകൾ അടക്കമുള്ളവയുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 15 ആയി ചുരുക്കും. ഷോപ്പുകളിലെ ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. ആവശ്യമെങ്കിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ കൂടി ഏർപെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചെവ്വാഴ്ച രാവിലെ സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് തുടങ്ങീ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യുകെയിലും സമാനമായ നടപടികൾ സ്വീകരിക്കുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
Content Highlights; Coronavirus: New Covid restrictions could last six months, says Boris Johnson