മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് 88ാം പിറന്നാൾ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി. അദ്ദേഹത്തെ പോലെ ആഴമുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു എന്ന കുറിപ്പോടെയാണ് ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി മൻമോഹൻ സിംഗിന് പിറന്നാൾ ആശംസകൾ നേർന്നത്. മൻമോഹൻ സിംഗിൻ്റെ സത്യസന്ധതയും അർപ്പണബോധവും എല്ലാവർക്കും പ്രചോദനമാണെന്നും രാഹുൽ പറഞ്ഞു.
India feels the absence of a PM with the depth of Dr Manmohan Singh. His honesty, decency and dedication are a source of inspiration for us all.
Wishing him a very happy birthday and a lovely year ahead.#HappyBirthdayDrMMSingh
— Rahul Gandhi (@RahulGandhi) September 26, 2020
ഏറ്റവും പ്രഗത്ഭരായ ലോക നേതാക്കളിൽ ഒരാളായ മൻമോഹൻ സിംഗിൻ്റേത് വിട്ടുവീഴ്ചയില്ലാത്ത കാഴ്ചപ്പാടുകളാമെന്നും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നും കോൺഗ്രസ് പാർട്ടി ഔദ്യോഗിക ട്വീറ്റിൽ പറഞ്ഞു. ഇതോടൊപ്പം മൻമോഹൻ സിംഗിൻ്റെ നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോയും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
ഗുജറാത്തിലെ കോൺഗ്രസ് നേതാവായ ഹാർദിക് പട്ടേലും മൻമോഹൻ സിംഗിന് ആശംസകൾ അറിയിച്ചു. രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് അദ്ദേഹമെന്നും ഇന്നും ജനങ്ങൾ മൻമോഹൻ സിംഗിൻ്റെ ശക്തമായ ഭരണത്തെ ഓർമ്മിക്കുവെന്നും അദ്ദേഹം പറഞ്ഞു.
In his journey towards greatness, he took a billion people along.
One of the most competent world leaders, Dr. Manmohan Singh's vision for our Nation is uncompromising.
India is forever indebted to this great son for leading her through highs & lows.#HappyBirthdayDrMMSingh pic.twitter.com/LdNIHVmkwc
— Congress (@INCIndia) September 26, 2020
content highlights: “India Feels Absence…”: Rahul Gandhi’s Birthday Wish For Manmohan Singh