സുരക്ഷാ ഭീഷണി; കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി

k surendran x category security

സംസ്ഥാന ഇന്റലിജൻസിന്റെ സുരക്ഷാ ഭീഷണി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി. കോഴിക്കോട് റൂറൽ പൊലീസിലെ രണ്ടു പൊലീസുകാർക്കാണ് കെ സുരേന്ദ്രന്‍റെ സുരക്ഷാച്ചുമതല. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ ഭീഷണി റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

ഈ മാസം 22നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേ സമയം തനിക്ക് പൊലീസ് സുരക്ഷ വേണ്ടതില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോ ഇല്ലെന്നും പൊലീസിനേക്കാൾ കൂടുതൽ സുരക്ഷ ജനങ്ങളിൽ പ്രവർത്തിക്കുമ്പോൾ കിട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Content Highlights; k surendran x category security