ബാബറി കേസ് വിധി ഭരണാഘടനാ വിരുദ്ധം; കോൺഗ്രസ്

Babri verdict runs counter to SC judgment, constitutional spirit: Congress

ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി ഭരണഘടനയ്ക്കും സുപ്രിം കോടതി വിധിക്കും വിരുദ്ധമാണെന്ന് കോൺഗ്രസ്. 2019 നവംബറിലെ സുപ്രീം കോടതി വിധിയിൽ പറഞ്ഞത് അസാധാരണമായ തരത്തിൽ നിയമവാഴ്ചയുടെ ലംഘനമാണ് നടന്നതെന്നും ക്രിമിനൽ കുറ്റമാണ് ബാബറി മസ്ജിദ് പൊളിച്ചത് എന്നുമാണ്. എന്നാൽ എല്ലാ പ്രതികളേയും കുറ്റമവിമുക്തരാക്കിയുള്ള പ്രത്യേക കോടതിയുടെ വിധി സുപ്രീം കോടതി വിധിക്ക് എതിരായിരിക്കുകയാണ്. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സൂർജെവാല പറഞ്ഞു. 

രാജ്യത്തിൻ്റെ സാമുദായിക സൌഹാർദവും സഹോദര്യവും തകർക്കാൻ ബിജെപിയും ആർഎസ്എസും ഗൂഢാലോചന നടത്തുകയാണെന്നും കോൺഗ്രസ് വിമർശിച്ചു. എൽ കെ ആദ്വാനി, എംഎം ജോഷി തുടങ്ങിയവർ ഉൾപ്പെട്ട 32 പേരെയാണ് ലക്നൌ പ്രത്യേക കോടതി ബബറി മസ്ജിദ് തകർത്ത കേസിൽ കുറ്റവിമുക്തരാക്കിയത്. 

content highlights: Babri verdict runs counter to SC judgment, constitutional spirit: Congress