സർക്കാരിന് തിരിച്ചടി; ലെെഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Kerala high court refuses to stop CBI probe in life mission scam

ലെെഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി. വടക്കാഞ്ചേരിയിലെ ലെെഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിബിഐ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ലെെഫ് മിഷനും റെഡ്ക്രസൻ്റും തമ്മിൽ ധാരണപത്രം ഇല്ലേയെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണം ഈ ഘട്ടത്തിൽ തടയുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. 

സർക്കാരിൻ്റെ ഹർജിയിൽ അടുത്ത വ്യാഴാഴ്ച വാദം കേൾക്കും. വടക്കാഞ്ചേരിയിലെ ലെെഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിൽ അഴിമതി നടന്നുവെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുവെന്നും ആരോപിച്ച് കോൺഗ്രസ് എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണത്തിന് ഇടക്കാല സ്റ്റേ വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചില്ല. മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ കെ വി വിശ്വനാഥനാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹെെക്കോടതിയിൽ ഹാജരായത്. 

content highlights: Kerala high court refuses to stop CBI probe in life mission scam