അനീതിക്കു മുന്നിൽ തല കുനിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ ലോകത്ത് ആരെയും താൻ ഭയക്കില്ലെന്നും അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്നും ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ തന്നെ വാക്കുകൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്നലെ ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ രാഹുലിനെയും പ്രിയങ്കയെയും യുപി പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ സൂചിപ്പിച്ചാണ് രാഹുലിന്റെ ട്വീറ്റ്.
ഈ ലോകത്ത് ആരെയും താൻ ഭയക്കില്ലെന്നും ഒരു തരത്തിലുള്ള അനീതിക്കു മുന്നിലും തല കുനിക്കില്ല. എല്ലാ അസത്യങ്ങളെയും സത്യം കൊണ്ട് പരാജയപെടുത്തും. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്ത് പീഢനവും ഞാൻ സഹിക്കും, ഗാന്ധി ജയന്തി ആശംസകൾ എന്നായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്.
‘मैं दुनिया में किसी से नहीं डरूंगा… मैं किसी के अन्याय के समक्ष झुकूं नहीं, मैं असत्य को सत्य से जीतूं और असत्य का विरोध करते हुए मैं सभी कष्टों को सह सकूं।’
गाँधी जयंती की शुभकामनाएँ।#GandhiJayanti
— Rahul Gandhi (@RahulGandhi) October 2, 2020
Content Highlights; On Gandhi Jayanti, Rahul Gandhi quotes the Mahatma to say he won’t bow down before injustice