രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഹത്രാസിലേക്ക്

Congress leaders Rahul Gandhi and Priyanka Gandhi will go to Hathras today

ഉത്തർപ്രദേശിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹത്രാസിലേക്ക് പോകും. പ്രിയങ്കാ ഗാന്ധിയും ഇവർക്കൊപ്പം ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പെൺകുട്ടിയുടെ മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ സംസ്കരിച്ചതുൾപ്പെടെ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നതിനിടയിലാണ് രാഹുലും പ്രിയങ്കയും ഹത്രാസിലെത്തിയിരുന്നത്. ക്രമസമാധാനം തകർത്തെന്ന് ആരോപിച്ചാണ് ഐ.പി.സി 188 പ്രകാരം ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുദ്ധ സർക്യൂട്ട് അതിഥി മന്ദിരത്തിൽ കുറച്ചുനേരം തടഞ്ഞുവെച്ചതിന് ശേഷം പിന്നീട് ഇവരെ വിട്ടയച്ചിരുന്നു. യുവതിയുടെ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ ഉൾപ്പെടെ ഗ്രാമത്തിലുള്ള എല്ലാ വഴികളിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. 

content highlights: Congress leaders Rahul Gandhi and Priyanka Gandhi will go to Hathras today