രോഗിയെ പുഴുവരിച്ച സംഭവം: ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറെയും നഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്തതോടെ സമരത്തിലേക്ക് നീങ്ങിയ മറ്റ് ഡോക്ടര്‍മാരും നഴ്‌സുമാരുമായി ധാരണയിലെത്തിയതായി ആരോഗ്യ വകുപ്പ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കാമെന്ന ഉറപ്പ് ആരോഗ്യമന്ത്രി നല്‍കിയതോടെ ഡോക്ടര്‍മാര്‍ സമരം ഉപേക്ഷിച്ചിരുന്നു.

മെഡിക്കല്‍ കോളേജില്‍ കൊവിഡ് പോസിറ്റീവായെത്തിയ രോഗിയെ പുഴുവരിച്ച സംഭവത്തിലായിരുന്നു ആരോഗ്യ വകുപ്പിന്റെ നടപടി. ചികിത്സ പിഴവ് ചൂണ്ടികാട്ടി കുടുംബമാണ് ആരോഗ്യ വകുപ്പിനടക്കം പരാതി നല്‍കിയത്.

ഡിഎംഒയുടെ റിപ്പോര്‍ട്ട് പ്രകാരം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാലും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

Content Highlight: Suspension on Doctors of TVM Medical College may cancel today