തെലങ്കാനയിൽ ബലാത്സംഗ ശ്രമം ചെറുത്ത പതിമൂന്നുകാരിയെ തീവെച്ചു; പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ

telengana 13 year old girl set on fire for resisting rape attempt

തെലങ്കാനയിൽ ബലാത്സംഗ ശ്രമം ചെറുത്ത പതിമൂന്ന് കാരിയെ തൊഴിലുടമയുടെ മകൻ തീ വെച്ചു. തെലങ്കാനയിലെ ഖമാം ജില്ലയിൽ സെപ്റ്റംബർഡ 18 നായിരുന്നു സംഭവം. എന്നാൽ പുറം ലോകമറിയുന്നത് കഴിഞ്ഞ ദിവസമാണ്. ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടി പല്ലേഗുഡം ഗ്രാമവാസിയാണ്. ഇവിടെ തന്നെയുള്ള ഒരാളുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. വീട്ടുടമയുടെ മകൻ തന്നോട് കൂടെ കിടക്കാൻ ആവശ്യപെടുകയും വിസമ്മതിച്ചപ്പോൾ മാനഭംഗപെടുത്താൻ ശ്രമിക്കുകയുമായിരന്നെന്നാണ് പെൺകുട്ടിയുടെ മൊഴി.

70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. പ്രതി തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഖമ്മം പോലീസ് കമ്മീഷണർ തഫ്സീർ ഇക്വൽ വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയെ കുറിച്ച് ആശുപത്രി മാനേജ്മെന്റ് പോലീസിനെ അറിയിക്കാത്തതിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content highlights; telengana 13 year old girl set on fire for resisting rape attempt