എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം നടത്തി ഒ പനീർശെൽവം

Palaniswami is AIADMK CM candidate for Tamil Nadu polls, announces Panneerselvam amid faction war

അടുത്ത വർഷം തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും. ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെയുടെ കോർഡിനേറ്ററുമായ ഒ. പനീർസെൽവമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ചെന്നെെയിൽ ഇന്ന് ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയേയും പ്രഖ്യാപിച്ചു. 

നേരത്തെ ഒ. പനീർസെൽവത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധ പ്രകടങ്ങൾ വരെ നടത്തിയിരുന്നു. ഇത്തരത്തിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ തമിഴ്നാട് മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമി തന്നെ അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുമെന്ന വാർത്ത പുറത്തുവരുന്നത്. പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും എടപ്പാടി പളനിസ്വാമിക്കൊപ്പമാണെന്നതാണ് പനീർസെൽവത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാർനാർത്ഥി ആക്കുന്നതിനോട് പാർട്ടിയെ പിന്തുണയ്ക്കുന്ന ബിജെപിയ്ക്കും യോജിപ്പാണ്. 

content highlights: Palaniswami is AIADMK CM candidate for Tamil Nadu polls, announces Panneerselvam amid faction war