മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ചാർലിയുടെ തമിഴ് റീമേക്ക് ‘മാര’ പ്രക്ഷകരിലേക്കെത്തുന്നു. ഡിസംബർ 17 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റലീസ് ചെയ്യുന്നത്. ചിത്രത്തിൽ മാധവനാണ് ദുൽഖറിന്റെ വേഷത്തിലെത്തുന്നത്. ശ്രദ്ധ ശ്രീനാഥാണ് പാർവതി അഭിനയിച്ച ടെസയുടെ റോളിലെത്തുന്നത്. വിക്രം വേദ എന്ന ചിത്രത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന താര ജോഡികളാണിവർ. ദിലീപ് കുമാറാണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, ശിവകാര്ത്തികേയന്, സിദ്ധാര്‍ത്ഥ് എന്നിവരെയായിരുന്നു ആദ്യം ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. പിന്നീടാണ് മാധവനിലേക്കെത്തുന്നത്.
പാർവ്വതിയെ തന്നെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. പിന്നീട് മാറ്റി സായി പല്ലവിയെ നായികയാക്കി 2016 ൽ ഷൂട്ടിങ് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും മറ്റ് പല കാരണങ്ങളാൽ ഷൂട്ടിങ് നീണ്ടു പോകുകയായിരുന്നു. പ്രമോദ് ഫിലംസാണ് ചിത്രത്തിന്റെ തമിഴിലെ പകർപ്പവകാശം വാങ്ങിയിരുന്നത്. പിന്നീട് മാര എന്ന പേരിൽ ദിലീപ് കുമാർ ചിത്രം സംവിധാനം ചെയ്യുമെന്ന് പ്രമേദ് ഫലിംസ് അറിയിക്കുകയായിരുന്നു. സംവിധായകന് മാറിയതോടെ താരങ്ങളും മാറി. ഉണ്ണി ആറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് ചാർലി.
Content Highlights; charli tamil remake maara release soon




