ന്യൂഡല്‍ഹി: ദളിതരെയും മുസ്ലീമുകളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി പോലും കാണുന്നില്ലെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ഹത്രാസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പൊലീസ് ഇടപെടലുകളെ വിമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
The shameful truth is many Indians don’t consider Dalits, Muslims and Tribals to be human.
The CM & his police say no one was raped because for them, and many other Indians, she was NO ONE.https://t.co/mrDkodbwNC
— Rahul Gandhi (@RahulGandhi) October 11, 2020
മുഖ്യമന്ത്രിയും പൊലീസും പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പറയുന്നത് പ്രതികള്‍ക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മറ്റ് പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി.
ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബസാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം കുടുംബത്തിന്റെ പോലും അനുമതിയില്ലാതെ പുലര്‍ച്ചെ സംസ്‌കരിച്ചത് വന്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലെ കുടുംബത്തെ സന്ദര്‍ശിച്ചിച്ചതും ഏറെ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു.
Content Highlight: Rahul Gandhi against cops on Hathras rape and murder case