വാക്സിൻ സ്വീകരിച്ച ആൾക്ക് ആരോഗ്യ പ്രശ്നം; ജോൺസൺ ആൻഡ് ജോൺസൺ മരുന്ന് പരീക്ഷണം നിർത്തിവെച്ചു

Johnson & Johnson Pauses Covid Vaccine Trial As Participant Falls Ill 

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് മരുന്ന് പരീക്ഷണം നിർത്തിവെച്ചു. മരുന്ന് പരീക്ഷിച്ചയാൾക്ക് ആരോഗ്യനില മോശമായതിനെ തുടർന്നാണ് പരീക്ഷണം താത്കാലികമായി നിർത്തിവെച്ചത്. മൂന്നാം ഘട്ടത്തിലാണ്  നിലവിൽ ജോൺസൺ ആൻഡ് ജോൺസണിൻ്റെ എൻസെംബിൾ എന്ന പേരിലുള്ള വാക്സിൻ. 

പരീക്ഷണത്തിൽ പങ്കെടുത്ത് ഒരു വൃക്തി അസുഖബാധിതനായതിനെ തുടർന്ന് വാക്സിൻ്റെ എല്ലാം ക്ലിനിക്കൽ പരീക്ഷണങ്ങളും താത്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് ജോൺസൺ ആൻഡ് ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു. ഗുരുതരമായ പ്രതികൂല സാഹചര്യങ്ങൾ ഒരു ക്ലിനിക്കൽ ട്രയലിൻ്റെ പ്രത്യേകിച്ച് ഒരു വലിയ പഠനത്തിൻ്റെ ഭാഗമാണെന്നും ജോൺസൺ ആൻഡ് ജോൺസൺ വ്യക്തമാക്കി. 

സെപ്റ്റംബറിലാണ് ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചത്. യുഎസിലും മറ്റ് രാജ്യങ്ങളിലുമായി 200 കേന്ദ്രങ്ങളിലായി അറുപതിനായിരത്തോളം പേരിലാണ് ഇപ്പോൾ മരുന്ന് പരീക്ഷണം നടത്തുന്നത്. അർജൻ്റീന, ബ്രസിൽ, കൊളംബിയ, മെക്സികോ, പെറു, സൌത്ത് ആഫ്രിക്ക എന്നിവടങ്ങളിലും പരീക്ഷണം നടത്തിയിരുന്നു.

content highlights: Johnson & Johnson Pauses Covid Vaccine Trial As Participant Falls Ill