യുദ്ധത്തിന് ഒരുങ്ങാൻ ചൈനീസ് സൈനികർക്ക് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ നിർദേശം. ചൈനയിലെ ഗുവാങ്ഡോങിലെ ചൈനീസ് താവളത്തിൽ സന്ദർശനം നടത്തവേയാണ് പ്രസിഡന്റ് ആ ആഹ്വാനം നടത്തിയതെന്നാണ് ചൈനീസ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. സൈനികർ രാജ്യത്തോട് തികച്ചും വിശ്വസ്തത പുലർത്തണമെന്നും രാജ്യത്തെ സൈനികരുടെ മനസും ശക്തിയും ഓരോ നിമിഷവും യുദ്ധത്തിനായി തയ്യാറാക്കി വെക്കണമെന്നും അഥീവ ജാഗ്രത പാലിക്കണമെന്നും ഷി ജിൻപിംഗ് സൈനികരോട് പറഞ്ഞതായാണ് റിപ്പോർട്ട്. വിശ്വസ്തരും, ശുദ്ധരും കൂറുള്ളവരുമായി മാറണമെന്നും അദ്ധേഹ പറഞ്ഞതായാണ് റിപ്പോർട്ട്.
ഇന്ത്യയുൾപെടെ നിരവധി രാജ്യങ്ങളുമായി ഒരേ സമയം സംഘർഷത്തിൽ ഏർപെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ ഈ ആഹ്വാനം ആശങ്ക സൃഷ്ടിക്കുന്നത്. ഇത് ഇന്ത്യക്കെതിരെയോ, അമേരിക്കക്കെതിരെയോ ചൈനയുമായി തർക്കത്തിലേർപെട്ട മറ്റ് രാജ്യങ്ങൾക്ക് എതിരെയാണൊ എന്ന് വ്യക്തമല്ല. എന്നാൽ ചൈനീസ് സേനയ്ക്ക് ആത്മവിശ്വാസം നൽകാനും പ്രതിരോധ സംവിധാനങ്ങളുടെ ശേഷി മെച്ചപെടുത്തുന്നതിനും വേണ്ടിയായിരുന്നു ഷി ജിൻപിംഗിന്റെ സന്ദർശനം എന്നും പറയുന്നുണ്ട്. ഇപ്പോഴും ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനായി സൈനിക നയതന്ത്ര തലത്തിൽ നിരവധി ചർച്ചകളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
Content Highlights; Be on alert, prepare for war Xi Jinping tells Chinese troops