കോടതിയിൽ പോകാതെ നികുതി ഒഴിവാക്കണമെന്ന് ചെന്നൈ കോർപ്പറേഷനോട് വീണ്ടും അഭ്യർത്ഥിക്കും; ഹൈക്കോടതി ശകാരത്തിനു പിന്നാലെ പ്രതികരണവുമായി രജനീകാന്ത്

rajanikanth response after court order

നികുതി ഒഴിവാക്കണമെന്ന് ആവശ്യപെട്ട് ഹർജി നൽകിയ രജനീകാന്തിന് മദ്രാസ് ഹൈക്കോടതിയുടെ കടുത്ത ശകാരത്തിനു പിന്നാലെ പ്രതികരണവുമായി രജനീകാന്ത് രംഗത്ത്. കോടതിയിൽ പോകാതെ നികുതി ഒഴിവാക്കണമെന്ന് ചൈന്നൈ കോർപ്പറേഷനോട് വീണ്ടും അഭ്യർത്ഥിക്കുമെന്നാണ് രജനീകാന്തിന്റെ പ്രതികരണം.

കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപ അടക്കണമെന്നായിരുന്ന് ചെന്നൈ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് എതിരെയാണ് രജനീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

ഇതിനെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. സമയം പാഴാക്കുകയാണൊ എന്നും ചെലവ് സഹിതം പരാതി തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കോടതി താക്കീത് നൽകിയതോടെ രജനീകാന്ത് ഹർജി പിൻവലിക്കുകയും ചെയ്തിരുന്നു.

Content Highlights; rajanikanth response after court order