വിവാഹ മോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിൻ്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രീം കോടതി. ദാമ്പത്യ തർക്കവും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സുപ്രീം കോടതിയുടെ തന്നെ 2006ലെ വിധിയെ മറികടന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. ഭർത്താവിന് ഉമസ്ഥാവകാശമുള്ളതോ വാടകയ്ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടിൽ മാത്രമെ ഭാര്യക്ക് താമസിക്കാൻ അവകാശമുള്ളു എന്നതായിരുന്നു 2016ലെ വിധി. എന്നാൽ വിവാഹമോചനത്തിന് ശേഷവും ഭർത്താവിൻ്റെ ബന്ധുവീടാണെങ്കിൽ കൂടി അതിൽ ദമ്പതിമാർ മുമ്പ് താമസിച്ചിരുന്നതാണെങ്കിൽ ഭാര്യയ്ക്ക് തുടർന്നും താമസാവകാശമുണ്ടെന്നാണ് പുതിയ വിധി.
മകൻ്റെ ഭാര്യയ്ക്കെതിരെ ഡൽഹിയിലെ സതീഷ് ചന്ദ്ര അഹൂജ നൽകിയ പരാതിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. വീടിൻ്റെ മുകളിലെ നിലയിലാണ് അഹൂജയുടെ മൂത്ത മകനും ഭാര്യയും താമസിച്ചിരുന്നത്. ഇതിനിടയിൽ ഇവർ തമ്മിൽ അകലുകയും വിവാഹമോചന കേസ് ഫയൽ ചെയ്യുകയുമുണ്ടായി. എന്നാൽ തൻ്റെ സ്വന്തം അധ്വാനത്താൽ പണി കഴിപ്പിച്ച വീട്ടിൽ മകൻ രവീൺ അഹൂജയ്ക്ക് അവകാശമില്ലെന്നും അതുകൊണ്ടുതന്നെ മകൻ്റെ ഭാര്യയ്ക്കും അവകാശമില്ലെന്ന് കാണിച്ച് അഹൂജ ഫയൽ ചെയ്ത കേസാണ് സുപ്രീം കോടതി തള്ളിയത്.
content highlights: Woman Has Right To Stay At Estranged In-Laws’ Home, Says Supreme Court