ദീർഘദൂര തീവണ്ടികളിലെ പാൻട്രികാർ നിർത്താനൊരുങ്ങി റെയിൽവേ; ലക്ഷ്യമിടുന്നത് 1400 കോടി രൂപ അധിക വരുമാനം

stop the Pantry car in Railway

ദീർഘദൂര തീവണ്ടികളിലെ പാൻട്രികാർ നിർത്താനൊരുങ്ങി റെയിൽവേ. കോവിഡ് കാലത്ത് ഒടുന്ന തീവണ്ടികളിലൊന്നും പാൻട്രിയില്ല. കോവിഡ് കഴിഞഅഞാലും അത് ആവശ്യമില്ലെന്നാണ് തീരുമാനം . പകരം എസി ത്രീ ടയർ കോച്ച് ഘടിപ്പിക്കുമെന്നും റെയിൽവേ വ്യക്തമാക്കി. പാൻട്രികാർ നിർത്തുന്നതു വഴി 1400 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് റെയിവേയുടെ വിലയിരുത്തൽ.

നിലവിൽ 350 ഓളൺ തീവണ്ടികളിലാണ് പാൻട്രികാർ ഉള്ളത്. ഇവ.െല്ലാം കരാർ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. പാൻട്രി നിർത്തലാക്കുന്നത് റെയിവേക്ക് നഷ്ടമുണ്ടാക്കുന്നില്ല. എന്നാൽ ആയിരകണക്കിന് കരാർ തൊഴിലാളികളുടെ ഉപജീവനത്തെയാണ് ബാധിക്കുന്നത്. പ്രധാന സ്റ്റേഷനുകളിലുള്ള റെയിൽവേയുടെ തന്നെ ബൈസ് കിച്ചണുകളിൽ നിന്നു തന്നെ പാകം ചെയ്ത ഭക്ഷണം ദീർഘദൂരം ലഭ്യമാക്കാനാണ് ആലോചന.

ഇ കാറ്ററിങ് സ്റ്റേഷനുകളിലെ ഭക്ഷണശാലകൾ എന്നിവ കൂടിയാകുമ്പോൾ ദീർഘദൂര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് വിലയിരുത്തൽ. കൂടുതൽ സ്റ്റേഷനുകളിൽ ബേസ് കിച്ചണുകൾ സ്ഥാപിക്കാനും ആലേചനയുണ്ട്. നാഷ്ണൽ ഫെഡറേഷൻ ഓഫ് ഇന്ത്യ റെയിവേമെൻ, ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ എന്നീ പ്രധാന രണ്ട് സംഘടനകളും പാൻട്രികാർ എടുത്തുകളയുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

Content Highlights; stop the Pantry car in Railway