ജോര്‍ജിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണങ്ങള്‍ കൊഴുപ്പിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡനെന്ന് ട്രംപ് വിമര്‍ശിച്ചു. ഇത്രയും മോശം സ്ഥാനാര്‍ത്ഥിയോട് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജ്യം വിടുമെന്നും ട്രംപ് പ്രചാരണത്തില്‍ പറഞ്ഞു. ജോര്‍ജിയയിലെ മക്കോണില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപിന്റെ വിമര്‍ശനം.
ഡൊണാള്‍ഡ് ട്രംപിന് നേരെ കൊവിഡ് തന്നെയാണ് ബൈഡന്‍ ആയുധമാക്കിയത്. മായപോലെ കൊവിഡ് അപ്രതയക്ഷമാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നും ഇപ്പോഴും രാജ്യത്ത് കൊവിഡ് ബാധിച്ച് ജനങ്ങള്‍ മരിച്ചു വീഴുകയാണെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. ട്രംപ് എന്താണെന്നുള്ളത് നമുക്കെല്ലാവര്‍ക്കും അറിയാമെന്നും ഇനി നമ്മള്‍ എന്താണെന്നുള്ളത് ട്രംപിന് മനസിലാക്കി കൊടുക്കണമെന്നും ജോ ബൈഡന്‍ പ്രചാരണ വേളയില്‍ പറഞ്ഞു.
2016 ലെ തെരഞ്ഞെടുപ്പ് വാദങ്ങള്‍ തന്നെ ആവര്‍ത്തിച്ചാണ് ട്രംപ് ബൈഡനെതിരെ പ്രതിരോധം തീര്‍ത്തത്. അമേരിക്കയെ കമ്മ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യമെന്നും ട്രംപ് തിരിച്ചടിച്ചു. അതേസമയം, സൊമാലി-അമേരിക്കന്‍ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമറിനുനേരെ ട്രംപ് നടത്തിയ വംശീയപരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. അവര്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്നുവെന്നും സര്‍ക്കാര്‍ പോലുമില്ലാത്ത രാജ്യത്തുനിന്നാണ് വരുന്നതെന്നുമാണ് ഒമറിനെക്കുറിച്ച് ട്രംപ് പറഞ്ഞത്.
Content Highlight: Donald Trump on US Election Campaign