തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ; സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി

Thiruvananthapuram Airport's Transfer to Adani: Kerala High Court Dismisses Pinarayi Vijayan Govt's Petition Against Centre's Move

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. സ്വകാര്യവത്കരണം കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കോടതി നടപടി. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുള്ള കേന്ദ്ര സർക്കാർ തീരുമാനം ചോദ്യം ചെയ്തു കൊണ്ടായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിഎസ് ഡയസ് എന്നിവർ ഉൾപെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സർക്കിരന്റേതിന് പുറമേ വിവിധ സംഘടനകളുടേത് അടക്കം ഏഴോളം ഹർജികളാണ് കോടതിയുടെ പരിഗണനയിൽ വന്നത്. എല്ലാ ഹർജികളും കോടതി തള്ളിക്കളഞ്ഞു. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ സർക്കാരാണ് പൂർത്തിയാക്കിയത്. അതുകൊണ്ട് കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2019 ഫെബ്രുവരിയിൽ നടത്തിയ ടെൻഡറിലാണ് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തത്.

Content Highlights; Thiruvananthapuram Airport’s Transfer to Adani: Kerala High Court Dismisses Pinarayi Vijayan Govt’s Petition Against Centre’s Move