ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ ൻ്റെ ടീസർ പുറത്തുവിട്ടു. ജൂനിയർ എൻ.ടി.ആർ അവതരിപ്പിക്കുന്ന ഭീം എന്ന കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടുത്തികൊണ്ടുള്ള ടീസർ വിഡിയോയാണ് പുറത്തുവിട്ടത്. രൗദ്രം രണം രുദിരം എന്നതിൻ്റെ ചുരുക്ക പേരാണ് ആർആർആർ.
Who else can describe the Might of Bheem in best way other than our Ramaraju… Introducing my Bheem to you… 🌊 #RamarajuForBheem #RRRMovie @tarak9999 @AlwaysRamCharan https://t.co/6ytajQfgWp
— rajamouli ss (@ssrajamouli) October 22, 2020
450 കോടി മുതൽമുടക്കിൽ ചിത്രീകരിക്കുന്ന സിനിമയിൽ ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ ആലിയ ഭട്ടും ആജയ് ഗണും അഭിനയിക്കുന്നുണ്ട്. എൻ്റെ ഭീമിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുവെന്നാണ് ടീസർ പങ്കുവെച്ചുകൊണ്ട് രാജമൗലി പറഞ്ഞത്. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.
ഭീമിൻ്റെ ശക്തിയെ കുറിച്ച് ഇതിലും നന്നായി വിവരിക്കാൻ നമ്മുടെ രാമരാജുവിനല്ലാതെ മറ്റാർക്കാണ് കഴിയുക എന്നും അദ്ദേഹം ടീസർ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. ഡിവിവി എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. എം.എം കീരവാണി സംഗീതം നിർവഹിക്കുന്നു. 2021 ജനുവരിയിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
content highlights: RRR: Jr NTR’s First Look As “Mighty Bheem” Introduced By Ram Charan, Alia Bhatt, Ajay Devgn