ദേവേന്ദ്ര ഫഡ്നാവിസിന് കൊവിഡ്

Devendra Fadnavis, BJP's Bihar Poll Campaign In Charge, Has Coronavirus

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം വന്നവരെല്ലാം ഐസൊലേഷനിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു.

ലോക്ക് ഡൌൺ ആരംഭിച്ചത് മുതൽ താൻ എല്ലാ ദിവസവും ജോലിയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കുറച്ചു സമയം അതിൽ നിന്നും വിട്ട് നിൽക്കാൻ ദെെവം ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഡോക്ടർന്മാരുടെ നിർദേശ പ്രകാരം ചികിത്സ തേടിയിട്ടുണ്ടെന്നും ക്വാറൻ്റിനിലാണെന്നും അദ്ദേഹം അറിയിച്ചു. 

ബിഹാറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല ഫഡ്നാവിസിനാണ്. ഒക്ടോബർ 28ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെ ബിജെപി നേതാക്കൾക്ക് കൊവിഡ് ബാധിക്കുന്നത് ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 

content highlights: Devendra Fadnavis, BJP’s Bihar Poll Campaign In Charge, Has Coronavirus