അവിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്ക് ശിശു പരിപാലന അവധി എടുക്കാമെന്ന് അറിയിച്ച് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. അവിവാഹിതരോ വിധവയോ വിവാഹ മോചിതരോ ആയവരും അവിവാഹിതരായ രക്ഷകർത്താവിന്റെ പരിധിയിൽ ഉൾപെടും. അതിനാൽ ഒരു കുട്ടിയെ ഒറ്റക്ക് പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റടുക്കുമെന്ന് പ്രതീക്ഷിക്കാമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാർ ജീവനക്കാർക്ക് ജീവിത സൌകര്യമൊരുക്കുന്നതിനുള്ള പുരേഗമനപരമായ പരിഷ്കാരമാണിത്. നേരത്തെ ഇതു സംബന്ധിച്ച ഉത്തരവുകൾ പുറപെടുവിച്ചിരുന്നുവെങ്കിലും പൊതു സമൂഹത്തിൽ വേണ്ടത്ര അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ശിശു പരിപാലന അവധിയിലുള്ള ആളുകൾക്ക് അവധിയിലുള്ളവർക്ക് ആദ്യ 365 ദിവസത്തേക്ക് 80 ശതമാനം അവധി നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ശിശു പരിപാലന അവധിയിലുള്ള ഒരു ജീവനക്കാരന് ബന്ധപെട്ട അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ ആസ്ഥാനത്ത് നിന്ന് പുറത്തു പോകാൻ സാധിക്കും. ശിശു പരിപാലന അവധിയിലാണെങ്കിലും ജീവനക്കാരന് ലീവ് ട്രാവൽ കൺസെക്ഷൻ പ്രയോജനപെടുത്താവുന്നതാണ്.
Content Highlights; Male govt employees who are single parents now entitled to child care leave: Union Minister Jitendra Singh