ന്യൂസിലാൻഡിൽ ഇനി ദയാവധം നിയമ വിധേയം. ഈ മാസം 17 ന് നടന്ന ഹിത പരിശോധനയിലാണ് രാജ്യം ഈ സുപ്രധാനമായ തീരുമാനം കൈക്കോണ്ടത്. 65 ശതമാനം ആളുകൾ ഇതിന് അനുകൂല തീരുമാനമാണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് പാർലമെന്റ് ദയാവധത്തിന് അനുകൂലമായ നിയമ പാസാക്കിയത്. എന്നാൽ ഇത് നിയമ വിധേയമാവാൻ ഹിത പരിശോധനയിൽ 50 ശതമാനത്തിലധികം വോട്ടുകളാണ് വേണ്ടത്. അതിന്റെ ഭാഗമായാണ് ഹിതപരിശോധന നടന്നത്.
നവംബർ ആറിന് നിയമം നടപ്പിൽ വരും. ഇതു പ്രകാരം ഗുരുതരമായ രോഗം നേരിട്ട് ദയാവധം നൽകണമെന്ന് ആവശ്യപെടുന്ന രോഗികൾക്ക് മരിക്കാനുള്ള മരുന്ന് നൽകാൻ ഡോക്ടർമാർക്ക് സാധിക്കും. ഹിത പരിശോധനയിൽ ഇതോടൊപ്പം ഉണ്ടായിരുന്ന കഞ്ചാവ് നിയമ വിധേയമാക്കമോ എന്ന ചോദ്യത്തിന് 53 ശതമാനം ആളുകളാണ് എതിരായി വോട്ട് ചെയ്തത്. 43 ശതമാനം ആളുകൾ അനുകൂല നിലപാടെടുത്തു.
തിരഞ്ഞെടുപ്പിന് മുൻപ് ഇത് എതിർത്തിരുന്ന പ്രധാനമന്ത്രി ജസീന്ത ആൻഡൺ ഹിത പരിശോധനയിൽ തീരുമാനം മാറ്റി കഞ്ചാവ് നിയമ വിധഏയമാക്കണെ എന്ന നിലപാടാണ് സ്വീകരിച്ചത്. ദയാവധം അനുവദിക്കണമെന്ന് തുടക്കം മുതലേ അഭിപ്രായപെട്ടിരുന്നു. നിലവിൽ ബെൽജിയം, നെതർലാൻഡ്, ലക്സംബർഗ്, കാനഡ, കൊളംബിയ എന്നീ അഞ്ച് രാജ്യങ്ങളിൽ മാത്രമാണ് ദയാവധം നിയമ വിധേയമാക്കിയിട്ടുള്ളത്.
Content Highlights; New Zealand approves euthanasia, set to reject recreational marijuana