ലൈംഗീക പീഢന കേസുകളിൽ ശിക്ഷിക്കപെടുന്ന തൊഴിലാളികൾക്ക് ഇനി ബോണസ് ലഭിക്കില്ല. മോഷണം, ക്രമക്കേട്, അക്രമ പ്രവർത്തനങ്ങൾ, അട്ടിമറി തുടങ്ങിയവ ചെയ്യുന്ന തൊഴിലാളികൾക്ക് മാത്രമായിരുന്നു നേരത്തെ നിയമ പ്രകാരം ബോണസ് നിഷേധിച്ചിരുന്നത്. ഇതിലേക്ക് പീഢന കേസുകൾ കൂടി ഉൾപെടുത്തുകയാണ്.
പാർലമെന്റ് കഴിഞ്ഞ വർഷം പാസാക്കിയ വേജസ് കോഡിന്റെ ചട്ടത്തിലാണ് ഇക്കാര്യം ഉൾപെടുത്തിയിരിക്കുന്നത്. സാമ്പത്തികാനുകൂല്യം നിഷേധിക്കപെടുന്ന തോന്നലുണ്ടായാൽ തൊഴിലിടങ്ങളിൽ ഇത്തരം കുറ്റങ്ങൾ ഇല്ലാതാകുമെന്ന പ്രതീക്ഷയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.
വേജസ് കോഡിന്റെ ചട്ടമുണ്ടാക്കൽ അവസാന ഘട്ടത്തിലാണ്. ഇക്കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കിയ മറ്റ് മൂന്ന് തൊഴിൽ പരിഷ്കരണ നിയമങ്ങൾക്ക് ചട്ടം തയ്യാറാക്കുന്ന ജോലിയും ഇതിനോടകം അരംഭിച്ചു. എല്ലാ തൊഴിൽ നിയമങ്ങളും ഒരേ സമയം പ്രാബല്യത്തിൽ വരുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Content Highlights; no bonus for a worker convicted in rape cases