ന്യൂസീലൻഡിലെ ജസിന്ത ആഡേൺ മന്ത്രിസഭയിൽ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ. ലേബർ പാർട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി ഇവർക്ക് നൽകിയിട്ടുണ്ട്. മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിൻ്റെ സഹമന്ത്രിസ്ഥാനവും എംപിയായി രണ്ടാം തവണ തന്നെ ലഭിക്കുന്നു എന്ന പ്രത്യേകതയും പ്രിയങ്ക രാധാകൃഷ്ണനുണ്ട്.
കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജെന്നി സെയിൽസയുടെ പേഴ്സൺ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണൻ. ലേബർ പാർട്ടി സർക്കാരിൻ്റെ രണ്ടാമത്തെ ടേമിൽ അസിസ്റ്റൻ്റ് സ്ഫീക്കർ പദവിയും വഹിച്ചിരുന്നു. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണൻ. എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ- ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക. 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്. ക്രെെസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സണാണു ഭർത്താവ്.
content highlights: Priyanca Radhakrishnan becomes the first minister of Indian origin