വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടൽ; എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകൾ നടന്നുവെന്ന് മുലപ്പള്ളി രാമചന്ദ്രൻ

mullappilly ramchandran about maoist attack in wayanad

വയനാട്ടിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം പത്ത് വ്യാജ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. യുവാക്കളെ വെടി വെച്ച് കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ലാത്തി കൊണ്ടും തോക്കു കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടതെന്നും ശക്തമായി അപലപിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ആദിവാസി ഊരുകളിൽ സാമ്പത്തിക സുരക്ഷിതത്വമില്ല അതിനാണ് പരിഹാരം വേണ്ടതെന്നും മുല്ലപ്പള്ളി അഭിപ്രായപെട്ടു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വെറും പിആർ വർക്കാണെന്നും രാഷ്ട്രീയം പറയാനുള്ള വേദിയായി മാറിയിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏറ്റവും വലിയ നെഞ്ചിടിപ്പ് മുഖ്യമന്ത്രിക്കാണ്. അന്വേഷണം തന്റെ വീട്ടിലേക്കും ഓഫീസിലേക്കും എത്തുമെന്ന് മനസ്സിലാക്കിയാണ് അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത്. അന്താരാഷ്ട്ര വ്യാപ്തിയുള്ളതാണ് സ്വർണ്ണക്കടത്ത്. ഒന്നിനും കൊള്ളാത്തവരുടെ സംഘമാണ് വിജിലൻസ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉത്തരേന്ത്യയിൽ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. എന്നാൽ അത്തരം പ്രവണതകൾ കേരളത്തിലില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Content Highlights; mullappilly ramchandran about maoist attack in wayanad