തിരുവനന്തപുരം: ചരിത്രത്തില്‍ അപൂര്‍വമായി ഒരു ദേശീയ അന്വേഷണ ഏജന്‍സിയോട് വിശദീകരണം തേടി കേരള നിയമസഭ എത്തിക്‌സ് കമ്മിറ്റി. ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം പ്രതിയായതോടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് എത്തിക്‌സ് കമ്മിറ്റിയുടെ നടപടി.
ലൈഫ് പദ്ധതിയിലെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട നടപടി ചോദ്യം ചെയ്താണ് ഇഡിയോട് വിശദീകരണം ആവശ്യപ്പെട്ടത്. ജയിംസ് മാത്യു എംഎല്‍എയാണ് പരാതി നല്‍കിയത്. മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നുജെയിംസ് മാത്യു എത്തിക്‌സ് കമ്മിറ്റിക്ക് നല്‍കിയ പരാതി.
ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ എത്തിക്‌സ് കമ്മിറ്റിക്ക് എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരണം നല്‍കണം.
Content Highlight: Kerala Ethics Committee seeks explanation from ED on Life Mission data